ഞെരളത്ത് കലാശ്രമം സംവിധാനം ചെയ്തവതരിപ്പിച്ച ചരിത്രത്തിലെ ആദ്യ കേരളസംഗീതോല്‍സവം ആയ ”പാട്ടോളം” വീണ്ടും വരികയാണ്.
അതിൻറെ ആദ്യപടിയായി 2017 ഒക്ടോബർ 16നു വൈകീട്ട് 5 മണിക്ക് ഷൊർണൂർ ഭാരതപ്പുഴ കടവിൽ കഴിഞ്ഞ വർഷം പരിപാടി നടന്ന അതേ കടവിൽ (പുഴയരങ്ങ്)പാട്ടോളം 2017ൻറെ സ്വാഗതസംഘ രൂപീകരണം നടക്കുകയാണ്.പി.കെ.ശശി MLA,മുനിസിപ്പൽ ചെയർപേഴ്സൺ വി.വിമല ടീച്ചർ,വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പത്മജ തുടങ്ങി സാമൂഹ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു… പരമാവധി സുഹൃത്തുക്കളേയും വീട്ടുകാരേയും കൂട്ടി യോഗത്തിനു വരണം…ഇത്തവണ യോഗത്തോടനുബന്ധിച്ച് മണികണ്ഠൻ മൂളിപ്പറംപ്,കടവല്ലൂർ ശ്യാം എന്നിവർ അവതരിപ്പിക്കുന്ന ”ഢക്കപ്പെരുക്കം” എന്ന പ്രത്യേക പരിപാടിയും ഉണ്ടാവും.
ഞെരളത്ത് ഹരിഗോവിന്ദന്‍ (മാനേജിംഗ് ട്രസ്റ്റി,
ഞെരളത്ത് കലാശ്രമം,
ഫോൺ 99479 10706, 99479 10705